04:00am 13 November 2026
NEWS
ഖത്തറിൽ സർക്കാർ ജീവനക്കാർക്ക് 70% റിമോട്ട് വർക്ക് തുടരും; നാളെ മുതൽ 30 ശതമാനം പേർ ജോലിക്ക് ഹാജരാകണം
08/03/2026  07:09 PM IST
nila
ഖത്തറിൽ സർക്കാർ ജീവനക്കാർക്ക് 70% റിമോട്ട് വർക്ക് തുടരും;  നാളെ  മുതൽ 30  ശതമാനം പേർ ജോലിക്ക് ഹാജരാകണം

​ദോഹ: ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും നടപ്പിലാക്കി വരുന്ന റിമോട്ട് വർക്ക് (Work from Home) സംവിധാനം തുടരാൻ മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നാളെ (മാർച്ച് 9, തിങ്കൾ) മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും
ഓരോ സർക്കാർ സ്ഥാപനത്തിലെയും ആകെ ജീവനക്കാരുടെ 70 ശതമാനം പേരാണ് വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടത്.അമ്മമാർക്കും (Mothers), ഭിന്നശേഷിക്കാർക്കും (Persons with Disabilities) വർക്ക് ഫ്രം ഹോം അനുവദിക്കുന്നതിൽ മുൻഗണന നൽകും.സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഓഫിസിൽ നേരിട്ടെത്തി ജോലി ചെയ്യേണ്ടത് അത്യാവശ്യമായ തസ്തികകളിലുള്ളവർക്കും ഈ ഇളവ് ബാധകമല്ല.മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചും സുരക്ഷാ മുൻകരുതലിന്റെ ഭാഗവുമായാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img